മോഷ്ടിച്ച പണം കാണിച്ച് ഇൻസ്റ്റഗ്രാം റീൽ… വീഡിയോ വൈറലായതോടെ കൈയോടെ പൊക്കി

 
മോഷ്ടിച്ച പണം കാണിച്ച് വീഡിയോ എടുത്ത് സാമൂഹ്യമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചതിന് പിന്നാലെ മോഷ്ടാവിനെ വലയിലാക്കി പോലീസ്. മോഷ്ടിച്ച പണമെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ വീഡിയോ പ്രചരിപ്പിച്ചത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കാൺപുരിലെ ഒരു ജ്യോത്സ്യനായ തരുൺ ശർമ്മയുടെ വീട്ടിൽ നിന്നാണ് പ്രതികൾ പണം മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തരുൺ പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ഒരുപാട് അന്വേഷിച്ചിട്ടും മോഷ്ടാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ വീഡിയോയിലെ വിവരങ്ങൾ അന്വേഷിച്ചായിരുന്നു പോലീസിന്റെ നീക്കം.
أحدث أقدم