സൗജന്യ മെഡിക്കൽ ക്യാംമ്പ് പാമ്പാടിയിൽ



പാമ്പാടി :26-10-23 വ്യാഴാഴ്ച 8 മുതൽ 12 വരെ പാമ്പാടി വ്യാപാര ഭവനിൽ (മാർക്കറ്റ് ജംഗ്ഷൻ )ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ്
Micro Lab മായി സഹകരിച്ച് നടത്തുന്നു.
നമ്മുടെ ദൈനം ദിന ജീവിത തിരക്കിനിടയിൽ പലപ്പോഴും നമുക്ക് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുവാൻ സമയം കിട്ടുന്നില്ല എന്ന സത്യം മനസിലാക്കിയാണ്
ഇങ്ങനെയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുന്നത്.
അതിനാൽ എല്ലാ വ്യാപാരികളും, പൊതുജനങ്ങളും വ്യാഴാഴ്ച അതിനുള്ള സമയം കണ്ടെത്തി പരിശോധനകൾ നടത്തി ആരോഗ്യം സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വ്യാപാരികളല്ലാത്തവർക്കും ഇതിൽ പങ്കെടുക്കാം
രജിസ്ട്രേഷൻ ആവശ്യമില്ല, സമയത്ത് എത്തിയാൽ മതി.
എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ്
പ്രസിഡന്റ് :ഷാജി പി മാത്യു,
ജനറൽ സെക്രട്ടറി : കുര്യൻ സഖറിയ,
ട്രഷറാർ : ശ്രീകാന്ത് കെ പിള്ള എന്നിവർ അറിയിച്ചു.

.
أحدث أقدم