മഴ തുടരുന്നു.. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു… ജാഗ്രത


 

കോട്ടയം: കോട്ടയം ജില്ലയിൽ മഴ തുടരുന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്റെ കൈത്തോടുകൾ കര തൊട്ടൊഴുകുകയാണ്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. പലയിടത്തും ജലനിരപ്പ് അപകടനില കടന്നു. മലയോര മേഖലയിലും മഴ ശക്തി പ്രാപിക്കുന്നുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം.
أحدث أقدم