മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവ്

 


പത്തനാപുരം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദ്(32)നെയാണ് ശിക്ഷിച്ചത്. അടൂർ ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.സമീറാണ് വിധി പ്രസ്താവിച്ചത്.പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി. സ്മിതാ ജോൺ ഹാജരായി. പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതി തുക അടയ്ക്കാത്ത പക്ഷം രണ്ട് വർഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പ്രതി തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകാനും കോടതി നിർദേശിച്ചു. വിവിധ അഞ്ചു വകുപ്പുകളിലായി 20 വർഷം വച്ചാണ് ശിക്ഷ. അങ്ങനെ വരുമ്പോൾ മൊത്തം 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. 2021 ൽ അടൂർ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.

أحدث أقدم