കോട്ടയം: അച്ചു ഉമ്മൻ മിടുക്കി ആണെന്നും ലോക്സഭാ സീറ്റിന് യോഗ്യ യാണെന്നും ഉള്ള തിരുവഞ്ചൂരിന്റെ പ്രസ്താവന ഉമ്മൻചാണ്ടിയുടെ മകനും ഒരു മകൾക്കും സീറ്റ് കൊടുക്കാമെങ്കിൽ തന്റെ ഒരു മകന് കൊടുക്കുന്നതിൽ എന്താണ് തെറ്റ് എന്ന് അടുത്ത നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് ചോദിക്കുവാനുള്ള കുശാഗ്ര ബുദ്ധിയും ഒരു മുഴം മുൻപേയുള്ള ഏറുമാണ് തിരുവഞ്ചൂരിന്റെ പ്രസ്താവനയ്ക്ക് പിന്നിലുള്ളതെന്ന് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു. എം.എൽ.എമാരുടെയും എം.പി മാരുടെയും മക്കളും, ഭാര്യമാരും അർഹതയുള്ള, താഴെത്തട്ട് മുതൽ പ്രവർത്തിച്ചു വന്നവരേക്കാൾ പരിഗണിക്കപ്പെടുകയും നാളെ തങ്ങളുടെ മക്കൾക്കും പരിഗണന കിട്ടുവാൻ മരണപ്പെട്ട എം എൽ.എമാരുടെയും എം.പി മാരുടെയും മക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ചില എം.എൽ.എ മാരും, എം.പി മാരും മുന്നിട്ടിറങ്ങി വാദമുഖങ്ങൾ ഉന്നയിക്കുകയും മറ്റുള്ളവർ അതിന് പിന്തുണ കൊടുക്കുകയും ചെയ്യുന്ന അവസ്ഥ തുടർന്നാൽ ഗോഡ് ഫാദർസ് ഇല്ലാത്ത പുതുതലമുറ ഈ പണിക്ക് ഉണ്ടാവില്ല. വനിതാ സംവരണം കൂടി നിയമസഭയിലും പാർലമെന്റിലും നടപ്പിലായി കഴിയുമ്പോൾ സംഘർഷ സമര പോരാട്ട മേഖലയിലും അവയുടെയും ഇലക്ഷന്റെയും പ്രചാരണ രംഗത്തും ഭൂരിപക്ഷ സാന്നിധ്യമായ നേതാക്കന്മാരിൽ പലരും സ്വപ്നങ്ങൾ പേറുന്ന രാഷ്ട്രീയ തൊഴിലാളികളായി മാറും.
അച്ചുവിന് സീറ്റ്-- പിന്നിൽ തിരുവഞ്ചൂരിന്റെ കുശാഗ്ര ബുദ്ധിയോ ?
Jowan Madhumala
0
Tags
Top Stories