കരുവന്നൂർ ബാങ്കിൽ നിന്ന് ഇന്ന് മുതൽ നിക്ഷേപങ്ങൾ തിരികെ നൽകും



കരുവന്നൂർ ബാങ്കിൽ നിന്ന് ഇന്ന് മുതൽ നിക്ഷേപങ്ങൾ തിരികെ നൽകും. 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ മടക്കി നൽകുക.

നവംബർ 11 മുതൽ 50,000 രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ പൂർണമായും പിൻവലിക്കാം.ആദ്യദിനം തന്നെ നിക്ഷേപകരുടെ തിരക്കുണ്ടാകും എന്നാണ് പ്രതീക്ഷ. തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും പണം ലഭ്യമാക്കുന്നതിനും കരുവന്നൂരിൽ പ്രത്യേക സൗകര്യം ഒരുക്കും.134 കോടിയുടെ സ്ഥിരനിക്ഷേപത്തിൽ കാലാവധി കഴിഞ്ഞ 79 കോടി രൂപ മടക്കി നൽകുന്നതാണ് പാക്കേജ്.

സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപകർക്ക് 50,000 രൂപ വരെ പിൻവലിക്കാനും പാക്കേജിലൂടെ സാധിക്കും.

ആകെയുള്ള 23688 സേവിങ് ബാങ്ക് നിക്ഷേപകരിൽ 21190 പേർക്ക് പൂർണമായും ബാക്കിയുള്ള 2448 പേർക്ക് ഭാഗികമായും പണം പിൻവലിക്കാൻ കഴിയുമെന്നാണ് ബാങ്കിന്റെ വിശദീകരണം.

ആകെയുള്ള 8049 സ്ഥിര നിക്ഷേപകരിൽ 3770 പേർക്ക് നിക്ഷേപവും പലിശയും പൂർണമായും പിൻവലിക്കാനാവും. ബാങ്കിന് പലിശയടക്കം തിരികെ ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. ഇതുവരെ 80 കോടി രൂപയാണ് തിരിച്ചടവ് വന്നത്.

أحدث أقدم