ഇടുക്കി: പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ അസം സ്വദേശി അഷ്കർ അലി (26) ആണ് മരിച്ചത്. അപകടമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സ് അംഗങ്ങളും അഷ്‌കറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോൺക്രീറ്റ് മിക്‌സർ മെഷീനും മോട്ടോറുകളുമായി മൂന്നാറിൽ നിന്ന് വാഴക്കുളത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അടിമാലിക്കും നേര്യമംഗലത്തിനും ഇടയിൽ ചീയപ്പാറയ്ക്ക് സമീപം ചാക്കോച്ചിവളവിൽ വച്ചായിരുന്നു അപകടം. അഷ്‌കറായിരുന്നു വാഹനം ഓടിച്ചിരുന്നത്. അഷ്‌കറിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഷ്‌കർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.