ആലുവയിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിച്ചു… കൈ അറ്റു…


കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽ പെട്ട് വൃദ്ധന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് ശശിധരൻ വീണത്. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ശശിധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم