'ക്ഷമയ്ക്ക് ഒരു അതിരുണ്ട്; പാർട്ടിയെ എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായി അറിയാം'



 
തിരുവനന്തപുരം: സർക്കാരിനും സിപിഎമ്മിനും എതിരെ കള്ള പ്രചരണം നടക്കുകയാണെന്ന് മുൻമന്ത്രി എകെ ബാലൻ. ക്ഷമക്ക് ഒരു അതിരുണ്ട് എന്ന് എല്ലാവരും മനസിലാക്കണം.


 ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെയാണ് നടക്കുന്നത്. ആരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു. 

കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനത്തിൽ രാവിലെ എകെജി സെൻ്ററിന് മുന്നിൽ പതാക ഉയർത്താനെത്തിയപ്പോഴായിരുന്നു എ കെ ബാലന്റെ പ്രതികരണം. മാതൃകാപരമായി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. ആരാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്. എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിലെന്നും ബാലൻ ആരോപിച്ചു. 


ഏപ്രിൽ 10, 11 ന് അഖിൽ മാത്യു ഇല്ലാ എന്ന് തെളിഞ്ഞില്ലേ. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തട്ടെ. പാർട്ടിയെ എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായി അറിയാം. സർക്കാരിനെതിരായ ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണം. കരുവന്നൂർ ബാങ്കിലെ ഒറിജിനൽ രേഖകൾ അന്വേഷണ ഏജൻസികൾ കൊണ്ട് പോകുന്നത് ശരിയായ നടപടിയാണോ എന്നും ബാലൻ ചോദിച്ചു.
أحدث أقدم