മണർകാട് ഓസ്ട്രേലിയൻസിന്റെ സൗഹൃദ കൂട്ടായ്മ മെൽബണിൽ നടന്നു


മെൽബൺ : പഴയ ഓർമ്മകൾ പുതുക്കി എടുത്ത് ഒത്തുചേർന്ന മണർകാട് സ്വദേശികളുടെ മണർകാട് ഓസ്‌ട്രേലിയൻ കൂട്ടായ്മ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും, പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ പ്രൗഢഗംഭീരമായ ഈ പരിപാടിക്ക് മാറ്റുകൂട്ടി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഈ സൗഹൃദ കൂട്ടായ്മയിലേക്ക് ആളുകൾ എത്തിയിരുന്നു.
മികച്ച സംഘാടനം കൊണ്ട് മുന്നിട്ടുനിന്ന ഈ സൗഹൃദ കൂട്ടായ്മയിൽ പഴയകാല നാടൻ കാൽപന്ത് കളിയും ഉൾപെടുത്തിയത് എടുത്ത് പറയേണ്ട ഒന്നായിരുന്നു. മണർകാട് ഓസ്ട്രേലിയൻ കൂട്ടായ്മ വളരെയധികം ശക്തിപ്രാപിച്ചു മുന്നേറേണ്ട ആവശ്യകതയെ കുറിച്ച് അംഗങ്ങൾ സംസാരിക്കുകയും, അടുത്ത വർഷം കൂടുതൽ പുതുമയോടെ ഗോൾഡ് കോസ്റ്റ് സംഘടിപ്പിക്കാനും മണർകാട് ഓസ്ട്രേലിയൻ തീരുമാനിച്ചു
أحدث أقدم