നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിൽ മുപ്പതുകാരനായ വാച്ച്മാനെതിരെ കേസ് എടുത്തു. സൊസൈറ്റിയിലെ താമസക്കാരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ആണ് സംഭവം.
ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. സ്കൂളിലെ സുരക്ഷാ ജീവനക്കാരുടെ മുറിയില്‍ വച്ചായരുന്നു സംഭവം. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.