കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; തിരച്ചിൽ തുടരുന്നു….



കശ്മീർ : കുജ്ജാറിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 2 ഭീകരരെ വെടിവച്ചുകൊന്നു. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

ദക്ഷിണകശ്മീരിലെ ഗാദോൾ വനത്തിൽ ഒരാഴ്ച നീണ്ട ഏറ്റുമുട്ടലിൽ കേണലും മേജറും ഡിഎസ്പിയുമുൾപ്പെടെ കൊല്ലപ്പെട്ട സംഭവത്തിന്റെ തുടർച്ചയായി നടത്തിയ തിരച്ചിൽ ആണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്.

 അന്നത്തെ ഏറ്റുമുട്ടലിൽ ലഷ്കർ തയിബയുടെ 2 ഭീകരരെ വധിച്ചു. സുരക്ഷാസേന മേഖല വളയുകയും ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയുമായിരുന്നു.
أحدث أقدم