ഫ്ലെക്സ് ബോർഡിലെ മുഖ്യമന്ത്രിയുടെ മുഖം കാണാൻ സ്കൂൾ വളപ്പിലെ തണൽമരം മുറിച്ചു , പരിഹസിച്ച് കോൺഗ്രസ് നേതാവ്


 
കണ്ണൂർ: ഫ്ലെക്സ് ബോർഡിലെ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്കൂൾ വളപ്പിലെ തണൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നതുപോലെ തണൽ മരത്തിന്റെ കൊമ്പുകൾ നിഷ്കരുണം മുറിച്ചു കളഞ്ഞതെന്ന് മധു സമൂഹമാധ്യമത്തിൽ കുറിച്ചു. 

ഇങ്ങനെ പുരയേക്കാൾ വളരുമെന്ന് സംശയിച്ച എത്ര മരങ്ങളാണ് സി.പി.എം മുറിച്ചു കളഞ്ഞിട്ടുള്ളതെന്നും ടി.പി. ചന്ദ്രശേഖരൻ എന്ന വടവൃക്ഷത്തെ സി.പി.എം മൂടോടെ വെട്ടി നുറുക്കുകയാ യിരുന്നില്ലേ എന്നും പഴകുളം മധു ചോദിക്കുന്നു.
أحدث أقدم