തമിഴ്നാട് : തിരുവണ്ണാമലയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കൃഷ്ണഗിരി ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ബെംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് തമിഴ്നാട് സര്‍ക്കാറിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 6 പേര് അസം സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്.