ചതിച്ചത് ​ഗൂ​ഗിൾ മാപ്പ് അല്ല; ഡോക്ടർമാരുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിങ്, രക്ഷപ്പെട്ട യുവതി നൽകിയ മൊഴി തെറ്റ്



കൊച്ചി: കഴിഞ്ഞ ഞായറാഴ്ചയാണ് പറവൂരിൽ രണ്ട് ഡോക്ടർമാർ മരിക്കാനിടയായ കാർ അപകടം ഉണ്ടായത്. റോഡ് തീർന്നിട്ടും വാഹനം കാർ മുന്നോട്ട് ഓടിക്കുകയും പുഴയിലേക്ക് മറിയുകയുമായിരുന്നു. ഗൂഗിൾ മാപ്പ് തെറ്റായി വഴികാണിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. എന്നാൽ അന്വേഷണത്തിൽ തെളിയുന്നത് മറ്റൊരു കാര്യമാണ്.

രണ്ട് യുവ ഡോക്ടർമാർ മരിക്കാൻ കാരണം അശ്രദ്ധമായ ഡ്രൈവിങ് ആണെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. ലേബർ കവലയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് കടൽവാതുരുത്തിൽ എത്തിയെന്ന് സംഘത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട യുവതി പോലീസിനു നൽകിയ മൊഴി തെറ്റാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയത്. ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് ഇവർ കടൽവാതുരുത്തിൽ എത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.അപകടം നടന്ന കടൽവാതുരുത്ത് കടവും ഡോക്ടർമാർ സഞ്ചരിച്ചിരുന്ന കാറും ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. വാഹനത്തിന് തകരാറുകൾ ഉണ്ടായിരുന്നില്ലെന്നാണ് വാഹനപരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ എആർ സൂപ്പർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാരായ അജ്മൽ ആസിഫും അദ്വൈതുമാണ് കാർ അപകടത്തിൽ മരിച്ചത്. അപകടത്തിനു കാരണം ഗുഗിൾ മാപ്പ് അല്ലെന്ന് കഴിഞ്ഞ ദിവസംതന്നെ വടക്കേക്കര പോലീസ് വ്യക്തമാക്കിയിരുന്നു.
أحدث أقدم