വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബെരാസിയയിലെ ഗ്രാമത്തിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടെന്നാണ് സൂചന.