ബ്രിട്ടന്റെ സിറ്റികളില്‍ ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; തിരക്കേറിയ ട്രാഫിക് സിഗ്നലുകളിലെ വണ്ടികള്‍ക്കു മുന്നിലുള്ള ഭിക്ഷാടനം അപകട സാധ്യത കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; യാചകരുടെ വര്‍ദ്ധന സര്‍ക്കാരിന്റെ ഫണ്ടിംഗ് കട്ട് മൂലം



പല ബ്രിട്ടീഷ് നഗരങ്ങളിലും തെരുവുകളിലെ സാധാരണ കാഴ്ച്ചയാണ് ഭിക്ഷാടനം നടത്തുന്നവര്‍. ഓടിവരുന്ന വാഹനങ്ങള്‍ക്ക് സമീപം സ്വന്തം ജീവന്‍ പണയം വെച്ചുപോലും എത്തി ഭിക്ഷയാചിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിര്‍മ്മിംഗ്ഹാം പോലുള്ള നഗരങ്ങളില്‍ ചുവന്ന ലൈറ്റ് സിഗ്നലുകളില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്ക് ചുറ്റും ഭിക്ഷതേടിഎത്തുന്ന കൂട്ടങ്ങള്‍ സ്ഥിരം കാഴ്ച്ചയാകുന്നു.


പലപ്പോഴും, സംഭവിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ച് ആലോചിക്കുക പോലും ചെയ്യതെ സ്വന്തം ജീവിതവും, വാഹനത്തിലുള്ളവരുടെ ജീവിതവും

ബ്രിട്ടന്റെ സിറ്റികളില്‍ ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; തിരക്കേറിയ ട്രാഫിക് സിഗ്‌നലുകള്‍ക്ക് മുന്നിലുള്ള ഭിക്ഷാടനം അപകട സാധ്യത കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; യാചകരുടെ വര്‍ദ്ധന സര്‍ക്കാരിന്റെ ഫണ്ടിംഗ് കട്ട് മൂലം


പല ബ്രിട്ടീഷ് നഗരങ്ങളിലും തെരുവുകളിലെ സാധാരണ കാഴ്ച്ചയാണ് ഭിക്ഷാടനം നടത്തുന്നവര്‍. ഓടിവരുന്ന വാഹനങ്ങള്‍ക്ക് സമീപം സ്വന്തം ജീവന്‍ പണയം വെച്ചുപോലും എത്തി ഭിക്ഷയാചിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിര്‍മ്മിംഗ്ഹാം പോലുള്ള നഗരങ്ങളില്‍ ചുവന്ന ലൈറ്റ് സിഗ്‌നലുകളില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്ക് ചുറ്റും ഭിക്ഷതേടി എത്തുന്ന കൂട്ടങ്ങള്‍ സ്ഥിരം കാഴ്ച്ചയാകുന്നു.


പലപ്പോഴും, സംഭവിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ച് ആലോചിക്കുക പോലും ചെയ്യതെ സ്വന്തം ജീവിതവും, വാഹനത്തിലുള്ളവരുടെ ജീവിതവും അപകടത്തിലാക്കുന്ന തരത്തില്‍ ഭിക്ഷാടനം വര്‍ദ്ധിച്ചു വരികയാണ് ബ്രിട്ടനില്‍. പല ദയാലുക്കളും വാഹനത്തിന്റെ ഗ്ലാസ്സ് താഴ്ത്തി അവര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കും. പണം നല്‍കുന്നവരും കുറവല്ല.


മിക്കയിടങ്ങളിലും ഭിക്ഷക്കാരില്‍ ഭൂരിഭാഗവും പുരുഷന്മാര്‍ ആണെങ്കിലും, സ്ത്രീകളെയും കാണാന്‍ കഴിയും. ചിലര്‍ വളര്‍ത്തു നായ്ക്കളുമായാണ് ഭിക്ഷാടനത്തിനിറങ്ങുന്നത്. അത് കൂടുതല്‍ ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി നഗരവാസികള്‍ പരാതിപ്പെടുന്നു. ഗതാഗത തടസ്സങ്ങള്‍ക്ക് മാത്രമല്ല, അപകടങ്ങള്‍ക്കും കാരണമാകുന്ന രീതിയില്‍ നിയമവിരുദ്ധമായി പെരുമാറുന്ന ഭിക്ഷക്കാര്‍ക്കെതിരെ പക്ഷെ കാര്യമായ നടപറ്റികള്‍ക്കൊന്നും പോലീസ് മുതിരുന്നില്ല എന്നും നഗരവാസികള്‍ക്ക് പരാതിയുണ്ട്.


പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ചികിത്സയ്ക്കും താമസമൊരുക്കുന്നതിനുമുള്ള ധനസഹായം കാര്യമായി കുറഞ്ഞതോടെ ധാരാളം ശരണാലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നു എന്ന് സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. സാല്‍വേഷന്‍ ആര്‍മിക്കും ഏതാണ്ട് ഇതേ അഭിപ്രായമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ ചികിത്സിക്കുന്നതിനുള്ള ഡി അഡിക്ഷന്‍ സെന്ററുകളും ഇപ്പോള്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലാണ്.


കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫണ്ടിംഗ് കാര്യമായി കുറഞ്ഞതാണ് ഇത്തരം സെന്ററുകളെ പ്രതിസന്ധിയിലാക്കിയത്. ഇത് ഭിക്ഷാടനം വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായതായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനമോടിക്കുന്നവരെ നിരന്തരം ശല്യം ചെയ്യുന്നവരെ കണ്ടാല്‍ പിടികൂറ്റും എന്നതല്ലാതെ, ഭിക്ഷാടനത്തിനിറങ്ങുന്നവര്‍ക്കെതിരെ കാര്യമായ നടപടികള്‍ ഒന്നും തന്നെ പോലീസ് എടുക്കുന്നില്ല. അവരെ ബോധവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ പക്ഷെ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ട്.

أحدث أقدم