കോതമംഗലത്ത് ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിനി പിടിയില്‍



 കോതമംഗലം: ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശിനി അറസ്റ്റില്‍. ആസാം സ്വദേശി കരിമിന്റെ ഭാര്യ ഹാഫിജ(46)യാണ് അറസ്റ്റിലായത്. ഇരുമലപ്പടിയില്‍ വാടക വീട്ടില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.  1.5 ഗ്രാം ബ്രൗണ്‍ ഷുഗറും വില്‍പ്പനയ്ക്കായി ഉപയോഗിച്ച ഒഴിഞ്ഞ ബോട്ടിലുകളും കണ്ടെത്തി. ഇവരുടെ വാടക വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


أحدث أقدم