അമ്പലപ്പുഴ സി.പി.എമ്മിൽ പൊട്ടിത്തെറി.. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്…

 

അമ്പലപ്പുഴ: പുന്നപ്ര വയലാർ സമരത്തിന്റെ 77- മത് വാർഷികവാരാചരണത്തിന്റ ഭാഗമായുള്ള പുഷ്പാർച്ചനയിൽ പങ്കെടുത്ത ശേഷം പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഹാരീസ് ആണ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്.

പുന്നപ്ര വയലാർ സമരത്തിന്റെ 77- മത് വാർഷികവാരാചരണത്തിന്റ ഭാഗമായുള്ള പുഷ്പാർച്ചനയിൽ പങ്കെടുത്തു കൊണ്ട് ഞാൻ സംഘടന പ്രവർത്തനം അവസാനിപ്പിക്കുകയാണ്…… കൂടെ നിന്നവർക്കും.. മാറ്റിനിർത്തിയവർക്കും അഭിവാദ്യങ്ങൾ”. എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റ്.
أحدث أقدم