ഇടുക്കി: ഉടുമ്പന്‍ചോല സബ് ആര്‍.ടി.ഒ ഓഫീസിലെ മൂന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. സി.ഐ.ടി.യു മാര്‍ച്ചില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം.എം മണി ഭീഷണി മുഴക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.ഹഫീസ് യൂസഫ്, എല്‍ദോ വര്‍ഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. അമിത പിഴ തുക ആളുകളില്‍ നിന്ന് ഈടാക്കുന്നുവെന്നാണ് ഗതാഗത വകുപ്പ് ഇവര്‍ക്കെതിരെ കുറ്റമായി കണ്ടെത്തിയിരിക്കുന്നത്. രണ്ട് പേരെ ജില്ലയ്ക്ക് പുറത്തേക്കും ഒരാളെ മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തേയ്ക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.