പൊലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി കടത്തിയ സംഭവത്തിൽ സസ്‌പെൻഷനിലായ എസ്‌.ഐയെയും കേസിൽ പ്രതി ചേർത്തേക്കും.



കോഴിക്കോട്: മുക്കത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി കടത്തിയ സംഭവത്തിൽ സസ്‌പെൻഷനിലായ എസ്‌.ഐയെയും കേസിൽ പ്രതി ചേർത്തേക്കും. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിലെ പ്രതിയുടെയും എസ്‌.ഐയുടെയും ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. സംഭവത്തിൽ മറ്റ് പോലീസുകാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. ജെ.സി.ബി കടത്തിയ സംഭവത്തിൽ കൃത്യവിലോപം ഉണ്ടായതായി കാണിച്ചാണ് എസ്.ഐ നൗഷാദിനെ സസ്‌പെൻഡ് ചെയ്തിരുന്നു
أحدث أقدم