കൊലപാതശ്രമം : കോട്ടയത്ത് യുവാവ് അറസ്റ്റിൽ


 

കോട്ടയം : കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളുശ്ശേരി  തിടമ്പൂർ ക്ഷേത്രം ഭാഗത്ത് താഴപ്പള്ളിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അനന്തു സത്യൻ (26) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.


ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10.00 മണിയോടുകൂടി കുടയംപടി സ്വദേശിയായ യുവാവിനെ കോട്ടയം സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയ്മനം കുടയുംപടി സ്വദേശിയായ യുവാവിന് ഇയാൾ  പണം കടം കൊടുത്തിരുന്നു.


തുടർന്ന് കഴിഞ്ഞ ദിവസം   രാത്രി കോട്ടയം സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് വെച്ച് പണം തിരികെ ആവശ്യപ്പെടുകയും, തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇയാൾ കൈയിൽ കരുതിയിരുന്ന നെഞ്ചക്ക് ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയും ആയിരുന്നു.


പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിലും,ഗാന്ധിനഗര്‍ സ്റ്റേഷനിലും  ക്രിമിനൽ കേസുകൾ നിലവിലുണ്ട്.


കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ ആർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സജികുമാർ, സി.പി.ഓമാരായ സലമോൻ, ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

أحدث أقدم