കോട്ടയം പാലാ നഗരസഭയിലെ പകിട കളി വിവാദത്തില്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം.

കൗണ്‍സില്‍ ഹാളിന് മുന്നില്‍ പകിട കളിച്ച്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. 
പകിട കളിയുടെ കാര്യത്തില്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം നല്‍കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളമായത്.
ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ പണം വച്ച്‌ പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് ആധാരം. പാട്ടും കളിയുമൊക്കെയായി പാലാ നഗരസഭയിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ മാസം നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
أحدث أقدم