എലിസബത്ത് രാജ്ഞിയുടെ ഡയറിക്കുറിപ്പുകള്‍ പുറത്തു വന്നാലുള്ള നാണക്കേട് ഭയന്ന് ചാള്‍സ് രാജാവ്; ഡയാന രാജകുമാരി, ആന്‍ഡ്രൂ രാജകുമാരന്‍, ഹാരി തുടങ്ങി പലരെ കുറിച്ചുമുള്ള കാര്യങ്ങള്‍ പുറത്തുവന്നാല്‍ രാജകുടുംബത്തിന് നാണക്കേടെന്ന് വിലയിരുത്തല്‍



ലിസബത്ത് രാജ്ഞിയുടെ രഹസ്യ ഡയറി കുറിപ്പുകള്‍ പുറത്തുവന്നാല്‍ അത് രാജകുടുംബത്തിന് തന്നെ നാണക്കേടായെക്കുമെന്ന് ഭയക്കുകയാണ് ചാള്‍സ് രാജകുമാരന്‍. ചാള്‍സിന്റെ ഡയാനയുമായുള്ള ആദ്യ വിവാഹം, കെയ്റ്റും വില്യമും തമ്മിലുള്ള ബന്ധം എന്നിവയൊക്കെയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഡയറി കുറിപ്പുകള്‍ ഒരിക്കലും പുറത്ത് വരരുതേ എന്നാണ് ചാള്‍സ് രാജാവ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.


അതിനു പുറമെ, തന്റെ മകന്‍ ആന്‍ഡ്രൂ രാജകുമാരന്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസിനെ കുറിച്ചുള്ള തന്റെ വേവലാതികളും ഡയറിയില്‍ രാജ്ഞി കുറിച്ചിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. അതോടൊപ്പം ഹാരിയുടെയും മേഗന്റെയും പടിയിറക്കവും രാജ്ഞിയെ ഏറെ അലട്ടിയ ഒന്നായിരുന്നു. അതിനെ കുറിച്ചും രാജ്ഞി ഡയറിയില്‍ മനസ്സ് പങ്കുവച്ചിട്ടുണ്ട് എന്ന് കരുതപ്പെടുന്നു.


ഡയറികള്‍ക്കുള്ളില്‍ അതിതീവ്ര ശേഷിയുള്ള ബോംബുകളാണ് ഒളിച്ചിരിക്കുന്നത് എന്ന് ചാള്‍സ് രാജകുമാരന് അറിയാം എന്നാണ് ചില കൊട്ടാരം വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടച്ച് വാരിക എഴുതുന്നത്. അതുകൊണ്ടു തന്നെ രാജ്ഞിയുടെ വിശ്വസ്തനായിരുന്ന പോള്‍ വൈബ്രൂവിനോ, അതിലെ ചില ഭാഗങ്ങള്‍ ഒരിക്കലും വെളിച്ചം കാണരുതെന്ന് രാജാവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വാരിക എഴുതുന്നു.


രാജകുടുംബത്തിന്റെയും രാജാവിന്റെയും പ്രതിച്ഛായയ്ക്ക് ഒരു ഭീഷണി തന്നെയാണ് രാജ്ഞിയുടെ കുറിപ്പുകള്‍ എന്ന് ഒരു കൊട്ടാരം സ്രോതസ്സ് പറയുന്നു. അതുകൊണ്ടു തന്നെ അത് ഒരിക്കലും പരസ്യപ്പെടുത്താന്‍ കൊട്ടാരം തയ്യാറാവുകയില്ല. രാജ്ഞിയുടെ ഓര്‍മ്മകളില്‍ കളങ്കം ചാര്‍ത്തിയേക്കാവുന്നതോ അല്ലെങ്കില്‍ കുടുംബത്തിന്റെ മാനം അപകടത്തില്‍ ആക്കിയേക്കാവുന്നതോ ആയ എന്തും ഇല്ലാതെയാക്കാനായിരിക്കും രാജാവ് ശ്രമിക്കുക എന്നും ആ സ്രോതസ്സ് വെളിപ്പെടുത്തുന്നു.


ബ്രിട്ടീഷ് വിദ്യാഭ്യാസ വിചക്ഷണന്മാര്‍, ആ കുറിപ്പുകള്‍ നശിപ്പിക്കുവാനോ, അവയില്‍ തിരുത്തലുകള്‍ വരുത്തുവാനോ സമ്മതിക്കരുതെന്നും ആ കൊട്ടാരം ജീവനക്കാരന്‍ ആവശ്യപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യമുള്ള വ്യക്തികളില്‍ ഒരാളാണ് എലിസബത്ത് രാജ്ഞി എന്നും അവരുടെ കുറിപ്പുകള്‍ക്ക് ചരിത്രപരമായ മൂല്യമുണ്ടെന്നും അയാള്‍ പറയുന്നു. അതുകൊണ്ടു തന്നെ അവയെല്ലാം നശിക്കാതെ കാത്തു സൂക്ഷിക്കാന്‍ പലരും ശ്രമിക്കുന്നു. എന്നാല്‍, വികൃതമായ സത്യങ്ങള്‍ എങ്ങനെയെങ്കിലും എന്നെങ്കിലും പുറത്തുവരുമെന്ന് രാജാവും ഭയക്കുന്നു.

أحدث أقدم