തുര്‍ക്കി പാര്‍ലമെന്റിന് മുന്നില്‍ ഭീകരാക്രമണം; ചാവേര്‍ സ്‌ഫോടനം



 
അങ്കാറ : തുര്‍ക്കി പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം. ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആക്രമണം നടന്നത്. 

ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. രണ്ടുപേരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ലഭിക്കുന്ന വിവരമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അറിയിച്ചു. 


ഇവരില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാളെ പൊലീസ് വെടിവെച്ചു വീഴ്ത്തി. പ്രസിഡന്റ് എര്‍ദോഗന്റെ പ്രസംഗത്തോടെ പാര്‍ലമെന്റ് 
സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ആക്രമണം നടന്നത്.
أحدث أقدم