കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്.



എറണാകുളം: കൊച്ചിയിൽ കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രനെതിരെയാണ് എളമക്കര പോലീസ് കേസെടുത്തത്.

കെട്ടിട നിർമാണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നൽകിയ പരാതി പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബാലചന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പരാതിക്കാരൻ പുറത്തുവിട്ടു.
أحدث أقدم