ചാണ്ടി ഉമ്മൻ കുമ്പിടിസ്വാമിയെന്ന് സോഷ്യൽ മീഡിയ,, കൂരോപ്പടയിലെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി വക ഫ്ലക്സ് വൈറൽ



✒️ ജോവാൻ മധുമല 
കൂരോപ്പട : ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഒരു ഫ്ലക്സ് ആണ് താരം കഴിഞ്ഞ ഒന്നര വർഷത്തോളം എടുത്ത് പണി പൂർത്തിയാക്കിയ
പാമ്പാടി കൂരോപ്പട റോഡ് ചാണ്ടി ഉമ്മനാണ് പണി പൂർത്തീകരിച്ചത് എന്ന രീതിയിൽ കൂരോപ്പടയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സ്ഥാപിച്ച ബോർഡാണ് ചർച്ചാ വിഷയം ആയിരിക്കുന്നത് ചാണ്ടി ഉമ്മൻ MLA ആയിട്ട് കേവലം ഒരു മാസം കഴിഞ്ഞതേ ഉള്ളൂ ചാണ്ടി ഉമ്മനെ ഫ്ലക്സ് ബോഡിലൂടെ
ഉയർത്തിക്കാട്ടാനുള്ള ശ്രമം പാളി ,നാട്ടുകാർ കോമഡി സിനിമ കാണുന്ന ലാഘവത്തോടെയാണ് ഈ ഫ്ലക്സ് ബോർഡിൻ്റെ ഫോട്ടോയിക്ക് താഴെ സോഷ്യൽ മീഡിയയായിൽ പൊങ്കാല ഇട്ടിരിക്കുന്നത് 
ദിവൃഗർഭം ആയിക്കും എന്നും ,കുമ്പിടി സ്വാമിയാണ് കുമ്പിടി എന്നും  പൊട്ടന് ലോട്ടറി അടിച്ചു എന്നും ചില കമൻ്റുകൾ സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ടു
 നൂറു കണക്കിന് കമൻ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ
 ഇടതു കേന്ദ്രങ്ങൾ എല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട ട്രോളുകൾ പരക്കെ പ്രചരിപ്പിക്കുന്നുണ്ട്  ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ കോട്ടയത്ത് ചൂടേറിയ ചർച്ചകൾ നടന്നു വരുന്നു


അതേ സമയം ശബരി ഫെസ്റ്റിവൽ 2021 - 22 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിൻ്റെ പണി ആരംഭിച്ചത്
പണിയുടെ അവസാന ഘട്ടത്തിലാണ് പുതുപ്പള്ളി ഇലക്ഷൻ നടന്നത് ,നാലു കിലോമീർ 250 മീറ്റർ നവീകരണമാണ് നടന്നതെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു രേഖകൾ പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു 

പണി നടക്കുന്ന സമയത്ത് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ പോയിട്ട് കേരളത്തിൽ പോലും ഇല്ലായിരുന്നു എന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു എന്തായാലും വെളുക്കാൻ തേച്ചത് പാണ്ടായി മാറി
أحدث أقدم