ദേവഗൗഡയുടെ പരാമർശം അസംബന്ധം… ആരോപണം മുഖ്യമന്ത്രി തളളി


 
തിരുവനന്തപുരം: ദേവഗൗഡയുടേത് അസംബന്ധ പ്രസ്താവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ ദേവഗൗഡ അസത്യം പറയുകയാണ്. പ്രസ്താവന പിൻവലിക്കുന്നതാണ് രാഷ്ട്രീയ ഔചിത്യമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബി.ജെ.പിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹന്റെ നേതൃത്വത്തിൽ ജെ.ഡി.എസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും. ദേവഗൗഡയുടെ വാക്കുകേട്ട് ‘അവിഹിതബന്ധം’ അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുതെന്നും പിണറായി വിജയൻ പറഞ്ഞു.
أحدث أقدم