ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ എംഎൽഎ ഓഫീസ് തുറന്നു



കോട്ടയം : ചാണ്ടി ഉമ്മൻ എം എൽ എ യ്ക്ക് പുതുപ്പള്ളിയിൽ ഓഫീസ് സജ്ജമായി.

എം എൽ എ ആയതിന് പിന്നാലെ പുതുപ്പളളിയിൽ തന്നെ ഏറെ സമയം ചെലവഴിക്കുന്നതിനാൽ താമസിക്കുന്നതിനും, ഒപ്പം മണ്ഡലവുമായി ബന്ധപ്പെട്ടുള്ള ഓഫീസ് ആവശ്യങ്ങൾക്കുമായി ഇരു നില വീടാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

പുതുപ്പള്ളി കറുകച്ചാൽ റോഡിൽ നിലയ്ക്കൽ പള്ളി ജംഗ്ഷന് സമീപമാണ് പുതിയ ഓഫീസും, വീടും സജ്ജമാക്കിയിരിക്കുന്നത്.

വീടിനു മുന്നിൽ അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ ഓഫീസ് എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടി, എംഎൽഎ യായിരുന്നപ്പോൾ കൂടുതൽ സമയവും തിരുവനന്തപുരത്തായിരുന്നതിനാൽ പുതുപ്പള്ളിയിൽ എത്തുമ്പോൾ കരോട്ടുവള്ളക്കാലിലെ കുടുംബ വീട്ടിൽ തന്നെയായിരുന്നു വോട്ടർമാർ അടക്കമുള്ളവർ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നത്.

ചാണ്ടി ഉമ്മന്റെ വാടക വീട്, ഉമ്മൻചാണ്ടി പുതിയതായി നിർമ്മിക്കുവാൻ ലക്ഷ്യമിട്ടിരുന്ന പുതിയ വീടിനോട് സമീപമാണ്.

أحدث أقدم