ഇ​ത​ര ഭാ​ഷ​ക്കാ​ര്‍ക്ക് രേ​ഖ​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും എ​ളു​പ്പ​ത്തിൽ: ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ നോ​ട്ട​റി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ അ​ബു​ദാബി​യി​ൽ പു​തി​യ ഓ​ഫീ​സ്​ തു​റ​ന്നു


 

യുഎഇ: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ സ്ഥാപിക്കുന്നു. എമിറേറ്റിലെ വിദേശികൾക്കും വിദേശ കമ്പനികൾക്കും ഏറെ സഹായകമാകുന്ന കമ്പനിയായിരിക്കും ഇത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്. ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യൽ സേവന ബ്യൂറോ മധ്യപൂർവദേശത്ത് ആരംഭിക്കുന്നത്.ബിസിനസുകൾ എളുപ്പത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു. ഇംഗ്ലിഷ് ഭാഷയിലുള്ള കരാറുകളും രേഖകളും മറ്റു നിയമ സഹായങ്ങളും ലഭ്യമാകും. സേവനങ്ങൾ എല്ലാം ഡിജിറ്റലായി മാറും. ഇടപാടുകളുടെ നടപടിക്രമങ്ങൾ കുറയും സമയവും ലാഭിക്കാം. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടെ ഉപഭോക്തൃ സംതൃപ്തിയും ഉയരും എന്നാണ് അധികൃതർ കണക്കുക്കൂട്ടുന്നത്. ആഗോള വിപണിയിൽ എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കാൻ മാത്രമല്ല വിദേശ നിക്ഷേപം വർധിപ്പിക്കാനും ഇത് സഹായിക്കും. വിവർത്തനത്തിന്റെ ആവശ്യം ഇനി ഉണ്ടായിരിക്കില്ല. രാജ്യത്തെ ബിസിനസുകളുംട പ്രവർത്തനം എളുപ്പത്തിലാക്കും.അമുസ്‌ലിംകൾക്കായി അബുദാബിയിൽ കോടതി തുറന്നിരുന്നു. 2021 ഡിസംബറിൽ ആണ് കോടതി യുഎഇ തുറന്നത്. അറബിക്, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു കോടതി നടപടികൾ. കൂടുതലും വിദേശികൾക്കാവശ്യമായ കേസുകൾ കോടതിയിൽ വരുന്നത് കൊണ്ടാണ് ഈ രണ്ട് ഭാഷയിൽ നടപടികൾ. അറബിക് ഭാഷ സംസാരിക്കാത്തവർക്കായി കേസുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തും. കോടതി രേഖകൾ അറബിക് ഭാഷയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പലർക്കും ഇത് മനസ്സിലാകില്ല. പിന്നീട് കേസിന്റെ മുഴുവർ കാര്യങ്ങൾ പണം കൊടുത്ത് പുറത്തുനിന്ന് പരിഭാഷപ്പെടുത്തേണ്ടിയിരുന്നു. പിന്നീട് 2022 ൽ കേസുകൾ വിദേശികൾക്ക് കൂടി മനസിലാക്കാൻ വേണ്ടി ഇംഗ്ലീഷിൽ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു.

أحدث أقدم