കളമശ്ശേരി നെസ്റ്റിനു സമീപത്തുള്ള കണ്‍വെന്‍ഷന്‍ സെന്ററിലെ സ്ഫോടനം ഭീകര ശബ്ദത്തോടു കൂടി നാലില്‍ അധികം പൊട്ടിത്തെറി, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം അഞ്ച് പേരുടെ നില ഗുരുതരം ,ആസൂത്രിത സ്ഫോടനമെന്നും ,വിദൂര നിയന്ത്രിത സ്ഫോടനമെന്ന് പ്രാധമിക നിഗമനം തീവ്രവാദ ബന്ധം സംശയിക്കുന്നു ,പിന്നിൽ ആര് ??'ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ധേശം നൽകി


കളമശ്ശേരി നെസ്റ്റിനു സമീപത്തുള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് സ്‌ഫോടനം നടന്നത്. രാവിലെ 9.30 ഓടെയാണ് സ്‌ഫോടനം നടന്നത്. പ്രാര്‍ത്ഥന തുടങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംഭവത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചത് സ്ത്രീയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇരുപത്തി മൂന്നുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. സങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്.
أحدث أقدم