വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചുള്ള റെയിൽവേയുടെ അറിയിപ്പ് ഉടൻ…


ചെങ്ങന്നൂർ : വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേയുടെ അറിയിപ്പ് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒന്നാം വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാതിരുന്ന ആലപ്പുഴയിലും തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു.

എന്നാൽ ചെങ്ങന്നൂരിൽ ഒന്നാം വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് എല്ലാ വിഭാഗം ആളുകളും ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഗണിക്കാമെന്നാണ് റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. അധികം വൈകാതെ തന്നെ റെയിൽവേയുടെ ഭാഗത്തുനിന്ന് സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും വി മുരളീധരൻ പറഞ്ഞു.
أحدث أقدم