ഐഎസ് ഭീകരൻ ഷാനവാസ് കേരളത്തിലുമെത്തി…

 
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പൊലീസ്. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം ചെയ്‌തെന്നും ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറിയിച്ചു.

എൻഐഎ തലക്ക് വിലയിട്ട ഐ എസ് ഭീകരൻ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസ്മാൻ ഇന്നാണ് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്.


أحدث أقدم