സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ


കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ചെറുകുന്നിലാണ് സംഭവം നടന്നത്. പൂങ്കാവിലെ ഇസ്മയിൽ എന്ന യുവാവിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.  

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവാവിനെതിരെയുള്ള കേസ്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

കുട്ടി തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. പിതാവിന്റെ ഫോണിലാണ് കുട്ടി സ്‌നാപ് ചാറ്റ് ഉപയോഗിച്ചിരുന്നത്. എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ  കസ്റ്റഡിയിലെടുത്തത്.  
أحدث أقدم