വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ചോദിക്കുമെന്ന് മുസ്ലിം ലീഗ്



മുസ്ലിം ലീഗിന് മൂന്നാം സീറ്റ്:  അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ചോദിക്കുമെന്ന് മുസ്ലിം ലീഗ്  , അതിന് അവർക്ക് അർഹതയുണ്ട് എന്ന് കെ. മുരളീധരൻ. തങ്ങൾ മത്സരിക്കുവാൻ പോകുന്ന ഇടം മുസ്ലിം സ്വാധീന മേഖലയാണെങ്കിൽ  അവരെ  സന്തോഷിപ്പിക്കുന്നതിന് മുസ്ലിംലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട് എന്നതിന് പിന്തുണയുമായി കോൺഗ്രസ്  നേതാക്കന്മാർ ഇനിയും വന്നേക്കാം. തങ്ങളുടെ നില ഭദ്രമാക്കാൻ കോൺഗ്രസ് നേതാക്കന്മാർ ഘടകകക്ഷികളെ വേണ്ടതിലധികം സുഖിപ്പിച്ചതാണ് കോട്ടയം ജില്ലയിൽ അടക്കം മത്സരിച്ചിരുന്ന പല സീറ്റുകളും വിട്ടു കൊടുക്കേണ്ടി വന്നതും പുതുതലമുറയുടെ അവസരം നഷ്ടമാക്കിയതും.കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനത്തോടെ യുഡിഎഫിൽ ശേഷിക്കുന്ന പ്രധാന ഘടകകക്ഷി മുസ്ലിം ലീഗ് മാത്രമാണ്. ഈ സാഹചര്യം മുതലെടുത്ത് കോൺഗ്രസിനെ സമ്മർദ്ദത്തിൽ ആക്കി ഒരു സീറ്റ് കൂടി നേടുവാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നൽകിയതാണ് ഹൈന്ദവ ജനവിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കിനും യുഡിഎഫ് വിരുദ്ധ നിലപാടിനും പ്രധാന കാരണമായതെന്ന ബോധ്യം കോൺഗ്രസിനുള്ളതിനാൽ ലീഗ് നിലപാടിന് വഴങ്ങിക്കൊടുക്കുവാനുള്ള സാധ്യത കുറവാണ്. പാർലമെന്റിൽ പരമാവധി എം.പി മാർ കോൺഗ്രസിന് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ലീഗിനെ ബോധ്യപ്പെടുത്തുവാൻ കോൺഗ്രസ് ശ്രമിക്കും. അതിനു വഴങ്ങുന്ന ലീഗിന് തുടർന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാനും ആകും.
أحدث أقدم