മുണ്ടക്കയം ബസ്റ്റാന്റിന് സമീപം കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ തീപിടിത്തം


ഇടുക്കി: മുണ്ടക്കയം ബസ്റ്റാന്റിന് സമീപം കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിൽ നിന്ന് തീ പടർന്നെന്നാണ് സൂചന. പഞ്ചായത്ത്, കൃഷിഭവൻ ഉൾപ്പെടെയുള്ള ഓഫീസുകൾ പ്രവർത്തിക്കുന്നതിന് സമീപത്തായാണ് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
أحدث أقدم