ശക്തമായ കാറ്റ്… വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു….


 
ഹരിപ്പാട്: ശക്തമായ കാറ്റിൽ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു. രോഗിയായ വയോധികയും മകളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് ചെറുതന പാണ്ടി പോച്ച കൊച്ചുമെതിക്കളം മറിയക്കുട്ടി ജോസഫിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞു വീണത്.

ഇന്നലെ വൈകിട്ടാണ് സംഭവം. തെങ്ങ് വീടിന്‍റെ ഭാഗത്തേയ്ക്ക് ചരിഞ്ഞ് നിൽക്കുകയായിരുന്നു. വീട്ടിൽ പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വയോധികയും ഭിന്നശേഷിക്കാരനായ മകനുമാണ് താമസിക്കുന്നത്. വീഴ്ച്ചയുടെ ആഘാതത്തിൽ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
أحدث أقدم