കുത്തനെ ഉയർന്ന് സ്വർണവില… അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ആഴ്ചയിൽ സ്വർണ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 42200 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5275 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4358 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 5 രൂപ കുറഞ്ഞിരുന്നു. വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
أحدث أقدم