ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു.. ആറു വയസ്സുകാരി മരിച്ചു…

 

കണ്ണൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ആറു വയുസുകാരി മരിച്ചു. പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് കെ.കണ്ണപുരത്തിന് സമീപം ഇന്നു രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. ഷഹ ഷിറാസ്(6) ആണ് മരിച്ചത്. മദ്രസയിൽ നിന്നും അമ്മയുടെ കൂടെ സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. പാപ്പിനിശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയാണ് ഷഹ. അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ടു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم