പാതിരാത്രിയില്‍ വീട്ടുകാരെ വിളിച്ചുണർത്തി അക്രമികൾ വാഹനങ്ങൾ തല്ലിതകർത്തു



കായംകുളം: എരുവയിൽ ഒരു സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് അക്രമികൾ തല്ലിതകർത്തത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് സംഭവം നടന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ശിവകുമാറിൻ്റെ വീട്ടിലെത്തിയ അക്രമികൾ വീട്ടുകാരെ വിളിച്ച് ഉണർത്തി ഭീഷണിപ്പെടുത്തി. ഇതിന് ശേഷമായിരുന്നു അക്രമണം.

നിരവധി കേസ്സുകളിലെ പ്രതികളായ അയൽവാസിയും കൂട്ടാളികളുമാണ് അക്രമത്തിന് പിന്നിലെന്നാണ് ശിവകുമാറും കുടുംബവും പറയുന്നത്. അയല്‍വാസിയുമായി ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട് ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അക്രമണത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശിവകുമാർ പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടു.
أحدث أقدم