ഗുണനിലവാരമില്ലാത്ത പാത്രങ്ങൾക്ക് പൂട്ട് വീഴുന്നു…


 

ഗാർഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി കർശനമാക്കി കേന്ദ്ര സർക്കാർ. സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഐഎസ്ഐ മുദ്ര നിർബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. 2024 ഫെബ്രുവരി മുതലാണ് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഐഎസ്ഐ മുദ്ര നിർബന്ധമാക്കുക. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പാത്രങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.

സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ബിഐഎസ് ലൈസൻസ് നിർബന്ധമാക്കുന്നതാണ്. ലൈസൻസ് നേടാൻ മൈക്രോ സംരംഭങ്ങൾക്ക് ഒരു വർഷവും, ചെറുകിട സംരംഭങ്ങൾക്ക് 9 മാസവും, വൻകിട സംരംഭങ്ങൾക്ക് 6 മാസവും സമയം അനുവദിച്ചിട്ടുണ്ട്.
ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ, സിങ്ക്, നോൺസ്റ്റിക് എന്നീ പാത്രങ്ങളിലും ഐഎസ്ഐ മുദ്ര പതിപ്പിക്കേണ്ടതാണ്.
أحدث أقدم