ഇവിടെയിരുന്ന് പാലസ്തീന്‍ അനുകൂല പരിപാടികളില്‍ പങ്കെടുത്താല്‍ വിസ റദ്ദാക്കി തിരിച്ചയ്ക്കുമെന്ന് പ്രവാസികളോട് ബ്രിട്ടണ്‍




ലണ്ടന്‍ : പ്രവാസികള്‍ രാജ്യത്ത് നടക്കുന്ന പാലസ്തീന്‍ അനുകാല പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിയമം ലംഘിച്ചാല്‍ വിസ റദ്ദാക്കി നാടുകടത്തുമെന്നും ബ്രിട്ടണ്‍.

 ബ്രിട്ടന്റെ കണ്ണില്‍ ഹമാസ് തീവ്രവാദ സംഘടനയാണ്. ഇവരെ പിന്തുണയ്ക്കുന്ന സമീപനം വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്തുമെന്ന് ആഭ്യന്തരവിഭാഗം അറിയിച്ചു.

പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

ലണ്ടന്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത സാഹചര്യ ത്തിലാണ് നടപടി.

വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫിസിന്റെ തീരുമാനം. ഇസ്രായേല്‍ വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വീസ റദ്ദാക്കുന്നതു ള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത ആരായാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


കഴിഞ്ഞദിവസം ഫ്രാന്‍സില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളില്‍ പുറത്താക്കുമെന്ന് വിദേശകാര്യമന്ത്രി ജെറാള്‍ഡ് ഡാര്‍മെയ്ന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരത്തില്‍ മൂന്നു പേരെ കഴിഞ്ഞദിവസം വീസ റദ്ദാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചയ്ക്കുകയും ചെയ്തു.

സന്ദര്‍ശകരായും വര്‍ക്ക് വീസയിലും വിദ്യാര്‍ഥി വീസയിലും ബ്രിട്ടനിലുള്ളവരെ ദേശീയ സുരക്ഷ പരിഗണിച്ച് ഏതു സമയവും വീസ റദ്ദാക്കി തിരിച്ചയ്ക്കാമെന്ന് നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. ഇവരുടെ സാന്നിധ്യം പൊതുജനനന്മയ്ക്ക് ഉതകുന്നതല്ലെന്ന് കണ്ടാല്‍ ഭരണകൂടത്തിന് നടപടി സ്വീകരിക്കാം.
أحدث أقدم