ഏഴ് ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചു.. കോൺഗ്രസ് എം.പിമാർക്കെതിരെ കേസ്…

 

തൃശ്ശൂർ: പാലിയേക്കരയിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ പാലിയേക്കരയിൽ നടത്തിയ സമരത്തിൽ ഏഴു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന് കാട്ടിയാണ് കേസെടുത്തത്. പി.എൻ പ്രതാപൻ എം.പി, രമ്യ ഹരിദാസ് എം.പി എന്നിവർ ഒന്നും രണ്ടും പ്രതികളാണ്. ഡിസിസി പ്രസിഡൻറ് ജോസ് വെള്ളൂർ, അനിൽ അക്കര, ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 146 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
أحدث أقدم