ഭൂമിയെ ലക്ഷ്യമാക്കി കൂറ്റൻ ഉൽക്ക വരുന്നു !


 
ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഉൽക്ക എത്തുന്നതായി നാസ. റിപ്പോർട്ടുകൾ പ്രകാരം, അപ്പോളോ ഗ്രൂപ്പിൽപ്പെട്ട കൂറ്റൻ ഉൽക്കയാണ് ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകുക. ഭൂമിയിൽ നിന്ന് ഏകദേശം 48 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ ഉൽക്കയുടെ സഞ്ചാര പാതയെന്ന് നാസ വ്യക്തമാക്കി. അതിനാൽ, ഇവ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഏകദേശം വിമാനത്തിന്റെ വലിപ്പമുള്ള ഭീമൻ ഉൽക്കയാണ് ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുന്നത്.

മണിക്കൂറിൽ ഏകദേശം 30,564 കിലോമീറ്റർ വേഗത്തിലാണ് ഉൽക്ക സഞ്ചരിക്കുന്നത്. ഭൂമിക്ക് വെല്ലുവിളി സൃഷ്ടിക്കാതെ കടന്നുപോകുമെന്നതിനാൽ, ഇവയെ അപകടസാധ്യത കൂടിയ ഉൽക്കകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന ഉൽക്കകളെയാണ് അപ്പോളോ ഗ്രൂപ്പിൽ ഉൾപ്പെടുത്താറുള്ളത്. 1930ൽ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന കാൾ റെയിൻമത്താണ് ഇത്തരം ഉൽക്കകൾക്ക് അപ്പോളോ എന്ന പേര് നൽകിയത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഭൂമിയെ ലക്ഷ്യമിട്ട് ഉൽക്ക എത്തിയിരുന്നു.
أحدث أقدم