നാളെ സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി.

 നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ യോഗം ചേരും.
എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

കളമശ്ശേരിയിൽ നടന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم