സൗഹൃദം സ്ഥാപിച്ച് യുവാവിനെ മദ്യം കുടിപ്പിച്ച് മയക്കി ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.


തിരുവനന്തപുരം: സൗഹൃദം സ്ഥാപിച്ച് യുവാവിനെ മദ്യം കുടിപ്പിച്ച് മയക്കി ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മുല്ലക്കര സ്വദേശി അനീഷാണ് അറസ്റ്റിലായത്. സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ യുവാവിന്റെ മാല കവര്‍ന്നത്. മോഷ്ടിച്ച മാല ഇയാള്‍ വിറ്റിരുന്നു. 

ഈ മാസം ആറിനാണ് സംഭവം. യുവാവ് മദ്യപിച്ചിരിക്കുമ്പോള്‍ അനീഷ് അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. തുടര്‍ന്ന് രണ്ടുപേരും വിവിധ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി. മദ്യപിച്ച് യുവാവിന്റെ ബോധം നഷ്ടപ്പെട്ടതോടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പ്രതി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
أحدث أقدم