കോട്ടയത്ത് മോഷണകേസ് പ്രതി പൊലീസിനെ കബളിപ്പിച്ച് കടന്നു


കോട്ടയത്തെ സുധ ഫിനാൻസ് മോഷണകേസ് പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപെട്ടു. മോഷണകേസ് പ്രതി ഫൈസൽ രാജ് ഒളിവിലായിരുന്നു. കോടതിയിൽ കീഴടങ്ങുന്നതിന് അഭിഭാഷകന്റെ ഉപദേശം സ്വീകരിക്കാനെത്തിയ പ്രതി, പൊലീസ് എത്തിയ വിവരം അറിഞ്ഞു. പിന്നീട് ഇയാൾ അന്വേഷണ സംഘത്തിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു. അപകടം ഉണ്ടാക്കിയ ശേഷം ഇയാൾ കടന്നുകളഞ്ഞു. ഇയാളെ പിടികൂടാൻ കഴിയാതെ പൊലീസ് ഇപ്പോൾ പ്രതിക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
أحدث أقدم