നിയന്ത്രണം വിട്ട കണ്‍ട്രോള്‍ റൂം വാഹനം അപകടത്തില്‍പ്പെട്ടു; ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

 


തിരുവനന്തപുരം: പാളയത്ത് പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനം അപകടത്തില്‍പ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥനായ അജയ്കുമാറാണ് മരിച്ചത്. മൂന്ന് പോലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ആറുമണിയോടെ എകെജി സെന്ററിന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.മറ്റു രണ്ട് പോലീസുകാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട പോലീസ് വാഹനം റോഡിന്റെ ഡിവൈഡറില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റിന്റെ പോസ്റ്റിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. രാത്രി പട്രോളിങ് കഴിഞ്ഞ് ഇന്ധനം നിറയ്ക്കുന്നതിനായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.മുന്‍പില്‍ ഉണ്ടായിരുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. പിറകിലിരുന്ന അജയ് കുമാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. അപകടത്തില്‍ അജയ്കുമാറിന്റെ തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു. പോലീസുകാരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജയ്കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

أحدث أقدم