നായ്‌ക്കളിൽ തൊലിപ്പുറത്ത് വെെറസ് ബാധ.. മനുഷ്യരിലേക്കും പടരാമെന്ന്​ ആരോഗ്യ വി​ദ​ഗ്​​ധ​ർ…


ആലപ്പുഴ: നായ്‌ക്കളിലുണ്ടാകുന്ന തൊലിപ്പുറത്തെ വെെറസ് ബാധ വൻതോതിൽ വർ​ദ്ധിക്കുന്നതായി ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ. ഇത് മനുഷ്യരിലേക്കും പടരാമെന്നും അധികൃതർ അറിയിച്ചു. റോ​ഡി​ലൂ​ടെ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന നാ​യ്‌ക്ക​ളി​ലാ​ണ് തൊ​ലി അ​ഴു​കി പോ​കു​ന്ന വൈ​റ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​ത്. കാ​ലാ​വ​സ്ഥ മാ​റ്റ​വും ശു​ചി​ത്വ​മി​ല്ലാ​യ്മയും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​ക്കു​റ​വു​മാ​ണ് ച​ർ​മ രോ​ഗം വ​ർദ്ധി​ക്കാ​ൻ കാ​ര​ണമായി പറയുന്നത്.

തെ​രു​വ് നാ​യ്‌ക്ക​ൾ കൂ​ട്ട​ത്തോ​ടെ ന​ട​ക്കു​ന്ന​തും തമ്മിൽ ക​ടി​പി​ടി​കൂ​ടു​ന്ന​തി​ലൂ​ടെ​യുമാ​ണ് വൈ​റ​സ് ബാ​ധ വ്യാ​പി​ക്കു​ന്നത്. ഇത്തരത്തിലുള്ള തെ​രു​വ് നാ​യ്‌ക്ക​ൾക്ക് വ​ലി​യ തോ​തി​ലു​ള്ള ചൊ​റി​ച്ചി​ൽ അനുഭവപ്പെടുകയും ഇത് മൂ​ലം ശ​രീ​ര​ത്തി​ലെ രോ​മം കൊ​ഴി​ഞ്ഞ് ഈ ഭാ​ഗ​ത്ത് ചു​വ​ന്ന് ത​ടി​ക്കുകയും ചെയ്യും. ഈ അവസ്ഥയെ ഡെ​ർ​മാ​റ്റോ മൈ​ക്കോ സി​സ് (Dermato mycosis) എ​ന്നാ​ണ് മൃ​ഗ​ഡോ​ക്ട​ർ​മാ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. നിലവിൽ ഇത് നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​രി​ലേ​ക്ക്​ വ​ള​രെ വേ​ഗം വ്യാ​പി​ക്കു​മെ​ന്നാ​ണ് മുന്നറിയിപ്പ്.
أحدث أقدم