ന്യൂദല്‍ഹി: ഇസ്രയേലില്‍ നിന്ന് പൗരന്മാരെ രക്ഷിക്കാനുള്ള രക്ഷാ ദൗത്യം ആരംഭിച്ച് ഭാരതം. ഓപ്പറേഷന് അജയ് എന്ന ദൗത്യം ആരംഭിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ പ്രഖ്യാപിച്ചു.
പൗരന്മാരെ മടക്കിയെത്തിക്കുന്നതിനായി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും തയ്യാറാക്കിയതായും കേന്ദ്രമന്ത്രി പറഞ്ഞു.
നമ്മുടെ പൗരന്മാരുടെ സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കിയാണ് ഓപ്പറേഷന് അജയ് നടക്കുകയെന്നും കേന്ദ്രവിദേശകാര്യമന്ത്രി അറിയിച്ചു.